തിരുവല്ല: ലോക കാൻസർ ദിനത്തോടനുബന്ധിച്ചു തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, കൈരളി സൊസൈറ്റി ഓഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ പാത്തോളജിസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഓറൽ കാൻസർ ബോധവൽക്കരണറാലി നടത്തി. തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് കാൻസർ ബോധവത്കരണ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനും ജോലി സിൽക്സിലുമായി നടത്തിയ ഓറൽ കാൻസർ പരിശോധനയിൽ 500 പേർ പങ്കെടുത്തു.