school
വള്ളംകുളം നന്നൂർ നാഷണൽ ഹൈസ്‌കൂളിൽ എൻ.സി.സി യുണിറ്റിന്റെ പ്രവർത്തനോദ്ഘാടനം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ എൻ.വി സുനിൽകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: വള്ളംകുളം നന്നൂർ നാഷണൽ ഹൈസ്‌കൂളിൽ എൻ.സി.സി യുണിറ്റ് പ്രവർത്തനം തുടങ്ങി. എൻ.സി.സി ഗ്രൂപ്പ് കമാൻഡർ എൻ.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.പി രമേശ് അദ്ധ്യക്ഷത വഹിച്ചു. 15ാം കേരളബറ്റാലിയൻ കമാൻഡർ കേണൽ സന്ദീപ് ബവേജ, പ്രഥാനാദ്ധ്യാപിക ആശാലത, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, വൈസ് പ്രസിഡന്റ് എൻ. രാജീവ്, പഞ്ചായത്ത്അംഗം പ്രസന്നകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ, ‍ഡി.ഇ.ഒ ഇൻചാർജ്ജ് പി.ആർ പ്രസീന, അദ്ധ്യാപകരായ ദിലീപ് കുമാർ, റ്റീന ബിജു, ബി.ആർ അനില, കെ.എസ് സിന്ധ്യ എന്നിവർ പ്രസംഗിച്ചു.