ചിറ്റാർ : എ.ടി.എം കൗണ്ടറുകൾ നിരവധിയുണ്ടെങ്കിലും ചിറ്റാറിൽ സ്ഥാപിച്ചിട്ടുള്ള ഒരു കൗണ്ടറിൽപോലും പണമില്ല. മാർക്കറ്റ് ജംഗ്ഷനിൽ ഫെഡറൽ ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കേരള ഗ്രാമീണ ബാങ്ക് എന്നിവയുടെയും പഴയ ബസ് സ്റ്റാൻഡിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടേയും എ.ടി.എം കൗണ്ടറുകളാണു​ള്ളത്. ഇതിൽ പഴയ ബസ് സ്റ്റാൻഡിലെ കൗണ്ടർ പൂട്ടിയിട്ട് നാളുകൾ ഏറെയായി. കൗണ്ടറുകളിൽ ആവശ്യമായ പണം എത്തിച്ച് പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.