ചിറ്റാർ: കർഷകർക്ക് മിതമായ നിരക്കിൽ ജൈവവളം, ജൈവ കീടനാശിനി, വിത്ത് എന്നിവ ലഭിക്കുന്ന
കുടുംബശ്രീ ബയോ ഫാർമസി യൂണിറ്റ് വില്ലേജ് ഓഫീസിന് സമീപം ഫാർമേഴ്‌സ് ബയോ ഫാർമസി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. നന്ദകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ശ്യാമള ഉദയഭാനു സിഡിഎസ് ചെയർപേഴ്‌സൺ ഗ്രേസി ഫിലിപ്പ്, അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർ സെലീന യൂണിറ്റ് സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു. .ജില്ലയിലെ റാന്നി ബ്ലോക്കിൽ ആരംഭിച്ച ആദ്യ കുടുംബശ്രീ ബയോ ഫാർമസി യൂണിറ്റ് ആണിത്.