minority

തിരുവല്ല: കെ.പി.സി.സി ന്യുനപക്ഷ വിഭാഗം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാം തോമസ് അദ്ധ്യക്ഷത വഹിച്ചു. രജി തർക്കോലി, രജി എബ്രഹാം, സൂസമ്മ പൗലോസ്, പി.തോമസ് വർഗീസ്, ഷാഹുൽ ഹമീദ്, മോഹൻ തൈക്കടവിൽ, വി.കെ.മധു, അലക്സ് പുത്തൂപ്പാള്ളി, സുലൈമാൻ, പീതാംബരദാസ്, ജിതിൻ, റീനി കോശി, മേഴ്‌സി എബ്രഹാം എന്നിവർ പ്രസംഗിച്ചു.