മല്ലപ്പള്ളി:നിർമ്മൽ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ സാമൂഹിക പ്രതിബദ്ധത പുരസ്‌കാരം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവലിന് നിർമ്മൽ ജ്യോതി പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് 21​ാം വാർഷികത്തോടനുബന്ധിച്ച് നൽകും. 7ന് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ വിവിധ സഹായനിധികൾ, സ്റ്റേറ്റ് ലെവൽ സ്‌കോളർഷിപ്പുകൾ മുതലായവയുടെ വിതരണവും നിർമ്മൽ സ്‌കൂളിൽ നടക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. നിർമ്മൽ ജ്യോതി പബ്ലിക് ആൻഡ് ജൂനിയർ കോളേജ് ചെയർമാൻ ഡോ.ഗോപാൻ.കെ.നായർ അദ്ധ്യക്ഷത വഹിയ്ക്കും.സിനിമ സീരിയൽ താരം ഐശ്വര്യ കലാപരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കും.റെജി സാമുവൽ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്,ശോശാമ്മ തോമസ്,മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,പ്രകാശ് ചരളേൽ,പ്രകാശ് വടക്കുമുറി,സുരേഷ് ചെറുകര,അഡ്വ.കെ. ജയവർമ്മ എന്നിവർ പ്രസംഗിക്കും.