ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ 4965ാം മുട്ടേൽ ശാഖയിലെ 35ാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ കൺവെൻഷനും നാളെ തുടങ്ങും. വൈകിട്ട് 6.30ന് ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.വിക്രമൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് അമ്പലപ്പുഴ ഗവ.കോളേജ് അസി.പ്രൊഫ.ബിന്ദു സനിൽ കുടുംബജീവിതവും കരുതലും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉത്സവകമ്മിറ്റി ചെയർമാൻ ഉത്തമൻ, ശാഖാ സെക്രട്ടറി ഡി. ശശീന്ദ്രൻ എന്നിവർ സംസാരിക്കും.

9ന് വൈകിട്ട് 7ന് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി 21ാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ ശശികുമാർ പത്തിയൂർ പ്രഭാഷണം നടത്തും. 10ന് രാവിലെ 5.30 ന് ശ്രീനാരായണ ഗുരുദേവ സുപ്രഭാതം. തുടർന്ന് വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഭാഗവതപാരായണം, വൈകിട്ട് 6ന് വിശേഷാൽ പൂജകൾ, ഗുരുപൂജ, ദീപാരാധാന, ദീപക്കാഴ്ച. 6.30ന് വനിതാസംഘം അവതരിപ്പിക്കുന്ന തിരുവാതിര, രാഹുൽ രമേശ് തുണ്ടുപറമ്പിൽ അവതരിപ്പിക്കുന്ന വയലിൻ സോളോ, രാത്രി 8ന് കേരള കലാമണ്ഡലം മാന്നാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 11ന് വൈകിട്ട് 4ന് കുരട്ടിശ്ശേരി ശാഖാ ഗുരുക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കുന്ന മഹാഘോഷയാത്ര ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. രാത്രി 8ന് ഹരിപ്പാട് രാധേയം ഭജൻസ് അവതരിപ്പിക്കുന്ന നാമജപലഹരി.