കോന്നി: വനംവകുപ്പ് നടുവത്തുമൂഴി റേഞ്ചിലെ കരിപ്പാൻതോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുവേണ്ടി പുതിയതായി നിർമ്മിച്ച സ്റ്റേഷൻ കെട്ടിടത്തിന്റെയും ഡോർമെറ്ററിയുടെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കും.

കെ.യു ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി എന്നിവർ പങ്കെടുക്കും.

പാടം: നടുവത്തു മൂഴി ഫോറസ്റ്റ് റേഞ്ചിലെ പാടം മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് പാടം മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ വനം മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. സർവീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് കോന്നി വനവികാസ ഏജൻസി (എഫ്.ഡി.എ) യുടെ ധനസഹായ വിതരണവും മന്ത്രി നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമരാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജീവ് റാവുത്തർ, പി.എസ്.രാജു, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ, ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി.മാത്തച്ചൻ, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ പി.വി.മധുസൂദനൻ, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.ഉണ്ണികൃഷ്ണൻ, തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.പി.സുനിൽ ബാബു, പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.ഷാനവാസ്, അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി.സന്തോഷ് കുമാർ, പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ബൈജു കൃഷ്ണൻ എന്നിവർ പങ്കെടുക്കും.