പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കക്കാട്ടാറിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഇന്ന് രാവിലെ 9 മുതൽ 10 വരെ മൂഴിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അഞ്ച് സെ.മീ വീതം ഉയർത്തി 15,000 ഘന അടി ജലം തുറന്നുവിടും. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും തീരദേശ വാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് അറിയിച്ചു.