നാരങ്ങാനം : മഠത്തുംപടി ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അൻപൊലി കൂപ്പൺ വിതരണം എൻ.എസ്.എസ് മേഖലാ കൺവീനർ അഡ്വ.കെ.വി.സുനിൽകുമാർ നിർവ്വഹിച്ചു. സംയുക്ത സമാജം പ്രസിഡന്റ് ടി.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംയുക്ത സമാജം വൈസ് പ്രസിഡന്റ് ശ്രീകാന്ത് കളരിക്കൽ, സമാജം സെക്രട്ടറി സി.കെ.ചന്ദ്രശേഖരൻ നായർ, ഘടക കരയോഗം പ്രസിഡന്റുമാരായ രഘൂത്തമൻ നായർ, കെ.ജി. സുരേഷ് കുമാർ, വി.പി. മനോജ്കുമാർ, വി.ആർ.രതീഷ്‌കുമാർ, ടി.വി.ചന്ദ്രശേഖരൻ നായർ,ഒ.എൻ.ശശിധരൻനായർ, ശ്രീധരൻനായർ, വി.ഐ.ഹരീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദേവീഭാഗവത നവാഹജ്ഞാനയജ്ഞ സമർപ്പണവും മഹാപ്രസാദ ഊട്ടും നടന്നു.