പത്തനംതിട്ട: കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. വ്യാജവാർത്തകൾ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നവരെയും അവ ഫോർവേഡ് ചെയ്യുന്നവരെയും കണ്ടെത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനു വേണ്ട നിർദ്ദേശം ജില്ലാ പൊലീസ് മേധാവിമാർ, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ, സൈബർ സെൽ എന്നിവയ്ക്ക് നൽകിയതായും അദ്ദേഹം അറിയിച്ചു.