പത്തനംതിട്ട : തിരുവനന്തപുരം മേഖലാ ക്ഷീരോൽപാദക യൂണിയൻ ജില്ലാ മിൽമാ ഗ്രാമോത്സവം ഇന്നും നാളെയും അഴൂർ ഡോ.വർഗീസ് കുര്യൻ നഗറിൽ നടക്കും. ഇന്ന് രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. കേരളത്തിലെ കന്നുകാലി പ്രജനന നയം എന്ന വിഷയത്തിൽ 9.30ന് ശില്പശാല നടക്കും. ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം 11.30ന് സി.ദിവാകരൻ എം.എൽ.എ നിർവഹിക്കും. തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 11.15ന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷത വഹിക്കും. വീണാ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ശിൽപശാലകൾ, ഡയറി എക്‌സിബിഷൻ, സമ്മേളനങ്ങൾ, അവാർഡ്ദാനം, കലാപരിപാടികൾ എന്നിവയും നടക്കും. തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് , ജില്ലാ മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സഖറിയ, ഡയറി മാനേജർ സൂസൻ തോമസ്, കരുമാടി മുരളി, വേണുഗോപാലക്കുറുപ്പ്, എസ്. ഗിരീഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.