kinfra

ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ പാർക്കായ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോപ്പറേഷറിൽ (കിൻഫ്ര) സുരക്ഷാക്രമീകരണങ്ങളില്ല. തീപിടിത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം വൈകും. പത്തനാപുരത്ത് നിന്നോ അടൂരിൽ നിന്നോ ഫയർഫോഴ്സ് എത്തണം.സമീപ പ്രദേശങ്ങളിൽ കാടുകൾ മൂടിയതിനാൽ തീ പെട്ടന്ന് ആളി പടരുന്നതിനും ഇടയാക്കും.

വൻ ദുരന്തത്തിന് സാദ്ധ്യത

കയർഫെഡ്, ഫുഡ് ഫാക്ടറികൾ, പോളിമർ ഫാക്ടറി എന്നിവയാണ് ഇവിടെ അപകടകരമായി പ്രവൃത്തിക്കുന്ന പ്രധാന സ്ഥാപനങ്ങൾ. ഇതിൽ ഏറ്റവും അപകടാവസ്ഥയിലുള്ളത് പോളിമർ ഫാക്ടറിയാണ്. ജലസംഭരണികൾ, പൈപ്പുകൾ, ശൗചാലയത്തിന് ഉപയോഗിക്കുന്ന സംഭരണികൾ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. ഫാക്ടറിയിലെ മെഷീനുകൾ ഡീസലിലാണ് പ്രവർത്തിക്കുന്നത്. പോളിമർ ഫാക്ടറിയോടു ചേർന്നാണ് കയർ ഉത്പ്പന്ന നിർമ്മാണശാലയുള്ളത്. മൂന്നു വർഷം മുൻപ് കയർ ഫാക്ടറിയുടെ പുറത്ത് തീപിടിത്തം ഉണ്ടായി. അന്ന് അടൂർ, പത്തനാപുരം ഭാഗത്തുനിന്നുമുള്ള നാല് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.


ഉപകരണങ്ങൾ എല്ലാം കാലപ്പഴകം ചെന്നത്

കിൻഫ്ര പാർക്കിലെ അഗ്നിരക്ഷാ ഉപകരണങ്ങൾ എല്ലാം കാലപ്പഴക്കം ചെന്നതാണ്. ഉപകരണങ്ങൾ പരിശോധനകൾക്ക് വിധേയമാക്കണമെന്ന നിയമങ്ങൾ ഫാക്ടറി അധികൃതർ ചെയ്യാറില്ല. ഫാക്ടറി തുടങ്ങുമ്പോൾ അഗ്നിരക്ഷാ സേനയുടെ അനുമതിക്കായി മാത്രം ഉപകരണങ്ങൾ സ്ഥാപിക്കും. പിന്നീട് ഇത് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. അഗ്നിരക്ഷാ സംവിധാനങ്ങൾ ശരിയായ രീതിയിൽ പുന:സ്ഥാപിക്കണമെന്ന് കാട്ടി നിരവധി തവണ പാർക്കിലെ ഫാക്ടറികൾക്ക് നോട്ടീസ് നൽകിയിരുന്നു.

ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ സമീപ ജില്ലകളിൽ നിന്നുമുള്ള മുഴുവൻ അഗ്നിശമനാസേനാ യൂണിറ്റുകൾ എത്തിയാൽപോലും തീ അണയ്ക്കാൻ സാധ്യമാകാത്ത സാഹചര്യമാണുള്ളത്.

അഗ്നിശമനാ വിഭാഗം

ഒരുക്കേണ്ട സുരക്ഷാക്രമീകരണം

1. ഒരോ ഫാക്ടറികളിലും ഇരുപതിനായിരം ലിറ്റർ വെള്ളം ശേഖരിച്ചു വയ്ക്കാവുന്ന കോൺക്രീറ്റ് ജലസംഭരണി സ്ഥാപിക്കണം.

2. പൈപ്പിലൂടെ വെള്ളം ഫാക്ടറിക്കുള്ളിലേക്ക് എത്തിക്കാൻ ക്രമീകരണം ഒരുക്കണം.

3. അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ പെട്ടെന്ന് വെള്ളം എത്തിക്കുന്ന തരത്തിൽ വാൽവുകൾ സ്ഥാപിക്കണം.

4. അപായ സൈറനുകൾ സ്ഥാപിക്കണം.

തീ പിടിച്ചാൽ നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് അഗ്നിശമന സേന

പാർക്കിൽ

വ്യവസായ സ്ഥാപനങ്ങൾ : 20

തൊഴിലാളികൾ : 150