07-ezhukone-narayanan
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന പതിമൂന്നാം ദിവസത്തെപദയാത്ര പര്യടനം സീതത്തോട്ടിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

സീതത്തോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയും സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയുടെ പതിമൂന്നാം ദിവസത്തെ പര്യടനം തണ്ണിത്തോട്‌ ബ്ലോക്കിലെ സീതത്തോട് ജംഗ്ഷനിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഏഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു കലപ്പമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, മാത്യു കുളത്തുങ്കൽ, അഡ്വ.എ.സുരേഷ്‌കുമാർ, റിങ്കുചെറിയാൻ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, റെജി പൂവത്തൂർ, റോബിൻ പീറ്റർ, അഹമ്മദ് ഷാ, റോയിച്ചൻ എഴിക്കകത്ത്, ബഷീർ വെള്ളത്തറയിൽ, അജയൻപിള്ള, ജോയൽ മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു.
തണ്ണിത്തോട്ടിൽ നടന്ന സമാപന സമ്മേളനം കെ.പി. സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.