പത്തനംതിട്ട: ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് നൽകുന്ന161-ാമത് വീട് പന്തളം, മങ്ങാരം പാലത്തടത്തിൽ സുസമ്മയ്ക്കും കുടുംബത്തിനും നൽകി. ചിക്കാഗോ ഫ്രണ്ട്‌സ് ആർ എസിന്റെ സഹായത്തോടെയാണ് വീട് പണിതത്. താക്കോൽദാനം ക്ലബ് പ്രസിഡന്റ് ഷിബു അഗസ്റ്റിനും വൈസ് പ്രസിഡന്റ് ആന്റണി വള്ളുവക്കുന്നേലും ചേർന്ന് നിർവഹിച്ചു.
ഇവരുടെ രണ്ട് മാസത്തെ വീട്ട് ആവശ്യത്തിനുള്ള സാധനങ്ങൾ ക്ലബ് അംഗം ചാക്കോച്ചൻ കടവിൽ വാങ്ങി നൽകി.
ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ജോണി വടക്കാഞ്ചേരിയിൽ, സണ്ണി ചിറയിൽ, വാർഡ് മെമ്പർമാരായ എൻ.ജി.സുരേന്ദ്രൻ, ലൈല ഷാഹുൽ, കെ.പി.ജയലാൽ, മോളി ഷിബു, ഉഷ, സുമി. എസ്, ഹരിത കൃഷ്ണൻ. ആർ എന്നിവർ പ്രസംഗിച്ചു.