അടൂർ : മർത്തമറിയം തീർത്ഥാടന കേന്ദമായ കരുവാറ്റ സെന്റ്മേരീസ് ഒാർത്തഡോക്സ് ചർച്ചിലെ പെരുന്നാളും കൺവെൻഷനും ഇന്ന് തുട‌ങ്ങും. രാവിലെ 8 ന് ഫാ.എസ്.വി.മാത്യൂ തുവയൂരിന്റെ കാർമ്മികത്വത്തിൽ കുർബ്ബാനയ്ക്ക് ശേഷം പെരുന്നാൾ കൊടിയേറ്റ് നടക്കും. ഉച്ചയ്ക്ക് 2 ന് ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം. 10ന് രാവിലെ 11ന് ശതാബ്ദി സ്മാരക മംഗല്യനിധിയുടെ ഭാഗമായി അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ കല - രഞ്ജിത്ത് ദമ്പതികളുടെ വിവാഹവും 12ന് പള്ളിഹാളിൽ ദമ്പതികൾക്ക് സ്വീകരണവും നൽകും. അനുമോദനയോഗത്തിൽ ഫാ.മാത്യൂ തുവയൂർ അദ്ധ്യക്ഷതവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സിന്ധു തുളസീധരക്കുറുപ്പ്, ഡിവൈ.എസ്.പി ജവഹർ ജനാർദ്ദ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. 11ന് വൈകിട്ട് 7ന് ഫാ. സോളുകോശി രാജു പ്രസംഗിക്കും. 12ന് രാവിലെ 11ന് റവ. ബസലേൽ റമ്പാന്റെ നേതൃത്വത്തിൽ ധ്യാനം, വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7ന് ഫാ. ജോൺ ഗീവർഗീസിന്റെ പ്രസംഗം, 13ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, 7ന് ഫാ. ജോസഫ് കെ.ജോണിന്റെ പ്രസംഗം, 14ന് വൈകിട്ട് 7ന് പള്ളിയിൽ നിന്ന് പുറപ്പെടുന്ന റാസ അടൂർ മാർക്കറ്റ് ജംഗ്ഷനിലെ കുരിശടിയിൽ ധൂപപ്രാർത്ഥന നടത്തിയ ശേഷം കച്ചേരി റോഡുവഴി ഹൈസ്കൂൾ ജംഗ്ഷനിലെത്തി അമ്മകണ്ട കുരിശ്ശടിയിൽ പ്രാർത്ഥന നടത്തി തിരികെ പള്ളിയിൽ എത്തും. 15ന് രാവിലെ 8ന് ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്തായുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാനയും 10ന് പള്ളിക്ക് ചുറ്റും പ്രദിക്ഷണവും മംഗല്യ സഹായനിധി വിതരണവും. 16ന് വൈകിട്ട് 6.30ന് ക്രിസ്തീയ സംഗീതാർച്ചന.