അടൂർ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.ദാമോദരന്റെ ഒന്നാം ചരമവാർഷിക അനുസ്മരണവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും 9ന് വൈകിട്ട് 5ന് പെരിങ്ങനാട് കുന്നത്തൂക്കര ജംഗ്ഷനിൽ നടക്കും. കൊപ്പാറേത്ത് വിശ്വംഭരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വി.എൻ.വിദ്യാധരൻ, തെങ്ങമം പ്രകാശ്, അഡ്വ.ഡി.ഉദയൻ, രോഹിണി ഗോപിനാഥ്, കെ.വി. മധുസൂദനൻ പിള്ള, മണിയമ്മ, സദാശിവൻ, ഭാസ്കരൻ പുഷ്പവാടി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാനായി ജി.കൃഷ്ണകുമാറിനെയും കൺവീനറായി വി. എൻ.വിദ്യാധരനെയും തിരഞ്ഞെടുത്തു.