കടമ്മനിട്ട : കലാവേദിയുടെ 54-ാം വാർഷിക ആഘോഷം 9ന് നടക്കും. വൈകിട്ട് 5ന് പൊതുസമ്മേളനം വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്.വിജയൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ സിനിമ - ടിവി മേഖലകളിലെ പ്രതിഭകളേയും വിദ്യാർത്ഥികളേയും അനുമോദിക്കും. രാത്രി 7ന് കടമ്മനിട്ട കലാവേദി അവതരിപ്പിക്കുന്ന നാടകം. 8ന് അമ്പലപ്പുഴ സാരഥിയുടെ നാടകം.