തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എർതൻ എലമെൻസ് ട്രോഫിക്കുവേണ്ടിയുള്ള ഇന്റർ കോളേജിയേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കോട്ടയം സി.എം.എസ് കോളേജ് ജേതാക്കളായി. ഫൈനലിൽ പന്തളം എൻ.എസ്എസ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ വിജയികൾക്കുള്ള എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. ക്ലബ് ഡയറക്ടർ ബോർഡ് അംഗം മോഹൻ വർഗീസിന്റെ അദ്ധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കൺവീനർ ഹാരിസ് പി.എച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. മാർത്തോമാ കോളേജ് പ്രിൻസിപ്പൽ ഐസി കെ.ജോൺ, കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് സുനിൽ കോശി ജോർജ്, ക്ലബ് പ്രസിഡന്റ് ഡോ.എസ്. വിപിൻ, സെക്രട്ടറി ജോബി എബ്രഹാം, ഡയറക്ടർ ബോർഡംഗം ബിജു എം.എബ്രഹാം, ആദ്യകാല മെമ്പർ തോമസ് സേവ്യർ, മുൻ സംസ്ഥാന കോച്ച് സി.ബാലചന്ദ്രൻ, വിനോദ് തിരുമൂലപുരം, ക്ലബ് വൈസ് പ്രസിഡന്റ് ജോർജ് ജോൺ എന്നിവർ പ്രസംഗിച്ചു.