പത്തനംതിട്ട : തദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ആസൂത്രണ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു.
എ.ഡി.എം അലക്‌സ് പി.തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.ജഗൽകുമാർ, ജനകീയാസൂത്രണം ജില്ലാ കോർഡിനേറ്റർ എം.കെ വാസു, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.