പത്തനംതിട്ട : കേരള സാഹിത്യ അക്കാഡമിയുടെയും സരസകവി മൂലൂർ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ ഇന്ന് മുതൽ 9 വരെ സംസ്ഥാനതല കവിതാക്യാമ്പ് നടക്കും. ഇന്ന് രാവിലെ 10ന് കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി മോഹനന്റെ അദ്ധ്യക്ഷതയിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമൻ, ഇ.പി രാജഗോപാൽ, കെ.എം അജീർകുട്ടി, കുരീപ്പുഴ ശ്രീകുമാർ എന്നിവർ ക്ളാസെടുക്കും.