പത്തനംതിട്ട: വയലത്തല മാർ സേവേറിയോസ് സ്ലീബാ ഓർത്തഡോക്‌സ് പള്ളിയിലെ 114-ാമത് പെരുന്നാൾ ഇന്ന് മുതൽ 13 വരെ നടക്കും. പുതുതായി പണികഴിപ്പിച്ച പാഴ്‌സനേജ് കെട്ടിടങ്ങളുടെയും ഓഫീസ് മുറിയുടെയും കൂദാശ നടക്കും. ഇന്ന് ഒരുക്ക ധ്യാനത്തിന് സണ്ണി സാമുവേൽ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് റാന്നി കാതോലിക്കേറ്റ് സെന്ററിൽ നിന്ന് പെരുന്നാൾ കൊടിയും വഹിച്ചുകൊണ്ട് റാലി.
9ന് രാവിലെ ഫാ.ലെസ്‌ലി പി. ചെറിയാൻ കുർബാന അർപ്പിക്കും. മിഷനറി ജ്യോതിസ് കെ.ഐ. ഫിലിപ്പ് റമ്പാനെ തുടർന്ന് ആദരിക്കും. കൊടിയേറ്റ്, ബാലസംഗമം എന്നിവ നടക്കും.
10, 11 തീയതികളിൽ കൺവെൻഷനിൽ റവ. ബസലേൽ റമ്പാൻ, ഫാ.ലൈജു മാത്യു എന്നിവർ പ്രസംഗിക്കും. 12ന് വൈകിട്ട് റാസ. 13ന് രാവിലെ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെയും മെത്രാപ്പോലീത്തമാരായ ഡോ.മാത്യുസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ക്ലീമിസ്, ജോഷ്വാ മാർ നിക്കോദിമോസ് എന്നിവരുടെയും കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പാഴ്‌സനേജ് കെട്ടിടം കൂദാശ. തുടർന്ന് സെന്റ് മേരീസ് കുരിശടിയിലേക്ക് പ്രദക്ഷിണം, ധൂപപ്രാർത്ഥന.
വികാരി ഫാ.എബി വർഗീസ്, ട്രസ്റ്റി ടി.പി. തോമസ്, സെക്രട്ടറി മനു മാത്യു, ടികെ. ജോൺ, വർഗീസ് ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.