മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആനിക്കാട് യൂണിറ്റ് വാർഷികം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.പി നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. പി.കെ.ശിവൻകുട്ടി, കെ.ഐ. മത്തായി, കെ.ജി. ശ്രീധരൻപിള്ള, പി.പി. ഉണ്ണികൃഷ്ണൻ നായർ, പി.ടി. എബ്രഹാം, വി.എബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.പി.പി.നമ്പൂതിരി (പ്രസിഡന്റ്), പി.കെ.ശിവൻകുട്ടി (സെക്രട്ടറി), സി.വി. രാമചന്ദ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.