മല്ലപ്പള്ളി: പാടിമൺ പവ്വൗത്തിപ്പടി നടരാജസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം നാളെ ആരംഭിക്കും. രാവിലെ 9ന് മലയൂട്ട്. തുടർന്ന് ക്ഷേത്രാചാര പരിപാടികൾ. ഞായറാഴ്ച 11.30ന് കാവിൽ നൂറും പാലും, വൈകിട്ട് 7.30ന് ഡാൻസ്, 9ന് ഹരിപ്പാട് രാധേയം ഭജൻസിന്റെ ഹരിനാമ ജപലഹരി. തിങ്കളാഴ്ച 10ന് കലശപൂജ. വൈകിട്ട് 5.30ന് താലപ്പൊലി എതിരേൽപ്പ്. രാത്രി ഒൻപതിന് ഗാനമേള.