തിരുവല്ല: വടക്കൻ മേഖലയിൽ നിന്നെത്തിയ മഞ്ഞനിക്കര പദയാത്രാ തീർത്ഥാടകർക്ക് യാക്കോബായ സഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിരണം ഭദ്രാസനത്തിന്റെ അതിർത്തിയായ പെരുന്തുരുത്തിയിൽ ഭദ്രാസനാ സെക്രട്ടറി ഫാ.എം.ജെ.ഡാനിയലിന്റെ നേതൃത്വത്തിൽ ഫാ.ജേക്കബ് ഡാനിയൽ, ഡോ.സാബു യോഹന്നാൻ, മാനേജിംഗ് കമ്മിറ്റിയംഗം സി.ടി.മാമ്മൻ, കൗൺസിലംഗം തമ്പി പാറാങ്കൽ, സുരേഷ് കുര്യൻ, റെജി ജോർജ്ജ്, ജിബിൻ തോമസ് എന്നിവർ പങ്കെടുത്തു.