തിരുവല്ല: നഗരസഭയിലെ ദുരന്ത നിവാരണ വികസന സെമിനാർ നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, സ്‌കൂൾ അധികൃതർ, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ദുരന്ത നിവാരണത്തെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.സുരേഷ്, കെ.കെ.ശ്രീനിവാസൻ, ശ്രീകാന്ത്, വി.അനൂപ് എന്നിവർ ക്ലാസ്സെടുത്തു.