ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് എഴുന്നെള്ളിപ്പ് ഭക്തിനിർഭരമായി. നാലുമണിയോടെ പടിഞ്ഞാറേ നടയിൽ എത്തി. തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാർമികത്വത്തിൽ ആറാട്ട് ബലിക്ക് ശേഷം ദേവനെയും ദേവിയേയും ഉപദേവന്മാരേയും കിഴക്കേ അമ്പലത്തിൽ പഴുക്കാമണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. ബുധനൂർ തേവരെയും എഴുന്നെളളിച്ച ശേഷം ആറാട്ട് നടന്നു. താളമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടുകടവിൽ നിന്ന് ദേവീ ദേവന്മാരെ എഴുന്നെളളിച്ച് ക്ഷേത്രത്തിൽ എത്തിച്ചു. മുണ്ടൻകാവ് പുലിപ്ര കുടുംബത്തിൽ നിന്ന് വേണുഗോപാൽ പള്ളിവാളുമായി അനുഗമിച്ചു.