കോന്നി: അട്ടച്ചാക്കൽ കണ്ണൻമല കുടുംബയോഗം നാളെ രാവിലെ 10.30ന് പുരുഷോത്തമന്റെ വസതിയിൽ നടക്കും. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സുനിൽ കണ്ണൻമല അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന അംഗങ്ങളെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ആദരിക്കും.