നാരങ്ങാനം: കടമ്മനിട്ട അന്ത്യാളംകാവിലെ അനധികൃത മണ്ണുകടത്ത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചു. മൈലപ്ര സ്വദേശിക്ക് വീടുവയ്ക്കാനായി നേടിയ പെർമിറ്റിന്റെ മറവിലാണ് വൻതോതിൽ മണ്ണ് കടത്തിവന്നത്. 2860 മെട്രിക് ടൺ മണ്ണ് മാറ്റുന്നതിനുള്ള പെർമിറ്റാണുള്ളത്. പക്ഷേ ആയിരക്കണക്കിന് മെട്രിക് ടൺ മണ്ണ് കടത്തിയിട്ടുണ്ട്. അൻപതോളം വലിയ ടിപ്പറുകളും മൂന്നും നാലും ജെ.സി.ബിയും ഉപയോഗിച്ചാണ് രാത്രിയും പകലും ഇടതടവില്ലാതെ മണ്ണ് നീക്കിയിരുന്നത്.നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടികളോ പൊലീസോ വിഷയത്തിൽ കാര്യമായി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. . പഞ്ചായത്ത് അധികൃതരും നിരുത്തരവാദപരമായ നിലപാടാണ് എടുത്തതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് ഇങ്ങനെ മല ഇടിച്ചു നിരത്തുന്നതെന്നും ആരോപണമുണ്ട്,.