കൊടുമൺ: ഐക്കാട് കിഴക്ക് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ വാർഷിക ആഘോഷം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, 6.30 ന് അഖണ്ഡനാമജപം, 7ന് പതാക ഉയർത്തൽ, 12.30 ന് അന്നദാനം, 6.30 ന് ദീപക്കാഴ്ച, വിശേഷാൽ പൂജ, 7 ന് രാധാരാജപ്പന്റെ ഗുരുദേവ പ്രഭാക്ഷണം.

നാളെ രാവിലെ 7ന് ഗുരുദേവ കീർത്തന ആലാപനം, 8ന് ഭാഗവത പാരായണം, 6 ന് നിറമാല, സമൂഹപ്രാർത്ഥന, ഗുരു പുഷ്പാഞ്ജലി, 7.30 ന് നിലമേൽ പ്രകാശും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാലാപനം.