മല്ലപ്പള്ളി: പരിയാരം പാഴ്‌സനേജ് പടി കണ്ടത്തിപുരയ്ക്കൽ റോഡിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷം. ഓട്ടോറിക്ഷകളിലെത്തുന്ന സാമൂഹ്യവിരുദ്ധർ മദ്യപാനവും കാർഷിക വിള മോഷണവും പതിവാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് വഴിവിളക്ക് വർഷങ്ങളായി കത്താത്തിരിക്കുന്നത് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായമാകുന്നതായാണ് നാട്ടുകാരുടെ ആരോപണം. കീഴ് വായ്പൂര് പൊലീസ് ഈ ഭാഗങ്ങളിൽ നൈറ്റ്പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.