കോന്നി: തണ്ണിത്തോട് കൂത്താടിമണ്ണിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും വാറ്റുചാരായവുമായി രണ്ടുപേരെ അറസ്റ്റുചെയ്തു.കൂത്താടിമൺ പടിഞ്ഞാറേ ചരുവിൽ വീട്ടിൽ സുരേഷ് പി ആർ( ഓമനക്കുട്ടൻ 46),കുഴിപ്പറമ്പിൽ വീട്ടിൽ സുരേഷ് (സന്തോഷ് കുമാർ 47) എന്നിവരെയാണ് പിടികൂടിയത്.തൊണ്ണൂറ്റിയഞ്ച് ലിറ്റർ കോടയും നാല് ലിറ്റർ ചാരായവും . പിടിച്ചെടുത്തു. കോന്നി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം പ്രസാദിന്റെ നേതൃത്വത്തിൽ .സിവിൽ എക്‌സൈസ് ഓഫീസർ ബിജു ഫിലിപ്,അജയകുമാർ,രതീഷ് എ,സുരേഷ്‌കുമാർ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കവിത ഡി,സന്ധ്യാ നായർ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.