കോഴഞ്ചേരി: അയിരൂർ പുത്തേഴം ശങ്കരോദയം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 14ന് തുടങ്ങി 21ന് അവസാനിക്കും. 14ന് പുലർച്ചെ അഞ്ച് മുതൽ വിശേഷാൽ പൂജകൾ. 9.30ന് ശിവപുരാണ പാരായണം,ശ്രീഭൂതബലി.രാത്രി എട്ടിന് കൊടിയേറ്റ്.സുഗതൻ തന്ത്രിയും ശരുൺ ശാന്തിയും കാർമികത്വം വഹിക്കും.തുടർന്ന് കൊടിയേറ്റ് സദ്യ,വൺമാൻ ഷോ. 15ന് രാവിലെ 8.45ന് പൊങ്കാല.12ന് അന്നദാനം.രാത്രി 8.30ന് നാമസങ്കീർത്തനം.16ന് രാവിലെ 8ന് ശിവപുരാണ പാരായണം.10ന് ഇളനീർ ഘോഷയാത്ര, അഭിഷേകം, അന്നദാനം.രാത്രി ഏഴിന് സർപ്പബലി, പുളളുവൻ പാട്ട്. തുടർന്ന് ഒാട്ടൻ തുളളൽ.17ന് രാവിലെ 9ന് ശിവപുരാണ പാരായണം. രാത്രി 8.15ന് അന്നദാനം.തുടർന്ന് ചാക്യാർകൂത്ത്.18ന് രാവിലെ 9ന് ശിവപുരാണ പാരായണം.രാത്രി ഏഴിന് ഭഗവതി സേവ. 8.15ന് അന്നദാനം. തുടർന്ന് നാടകം. 19ന് രാവിലെ 9.30ന് ശിവ പുരാണപാരായണം. 10ന് ഉത്സവബലി.12.30ന് ഉത്സവബലി ദർശനം.രാത്രി 8.15ന് അന്നദാനം.തുടർന്ന് മെഗാഷോ. 20ന് രാവിലെ 10ന് ശിവപുരാണപാരായണം. രാത്രി 8.15ന് അന്നദാനം. തുടർന്ന് പളളിവേട്ട, എഴുന്നെളളത്ത്. ശിവരാത്രി ദിവസമായ 21ന് രാവിലെ 9ന് കൊടിമരച്ചുവട്ടിൽ അൻപൊലി.തുടർന്ന് ശിവപുരാണ പാരായണം. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ.രാത്രി 7.30ന് തിരുവാതിര, നാണയപ്പറ സമർപ്പണം, ഭജന. 8.15ന് ആറാട്ട് എഴുന്നെളളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കുമ്പുളുങ്കൽ ഭാഗം, പറമ്പിൽപടി, മുതുപിലാക്കൽപടി.പുത്തേഴം ജംഗ്ഷൻ വഴി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും. 11.30ന് ആറാട്ട്. തുടർന്ന് ശിവരാത്രി പൂജ. 12ന് ഫിലിംഷോ.
ബലിക്കല്ലും പ്രദക്ഷിണ വഴിയും നിർമ്മിക്കും
ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെയും ബലിക്കല്ലുകളുടെയും നിർമ്മാണം ഉടനെ ആരംഭിക്കുമെന്ന് രക്ഷാധികാരി രക്ഷാധികാരി കെ.എൻ.മോഹന ബാബു,ചെയർമാൻ ബി.പ്രസാദ്,എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുബിൻ മോഹൻ എന്നിവർ അറിയിച്ചു. ഏഴ് ലക്ഷം രൂപയുടെ പദ്ധതിക്ക് ധനസമാഹരണം തുടങ്ങി.