പത്തനംതിട്ട: ആൾ കേരള ടെയ്ലേഴ്സ് അസാേസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഭാർഗവന്റെ 12ാമത് അനുസ്മരണ ദിനം ആചരിച്ചു. ട്രഷറർ ജി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ‌് ആർ.രാജസേനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.ജി.രാജൻ,ട്രഷറർ എം.വി മോഹനൻ,ഭാരവാഹികളായ കൃഷ്ണവേണി,പി.പി. അലക്സാണ്ടർ,എം.എസ്.ഗോപാലകൃഷ്ണൻ നായർ,എം.വി ജേക്കബ്,ബി.രാജമ്മ എന്നിവർ സംസാരിച്ചു.മരണാനന്തര സഹായം,ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യം,ഭവന നിർമ്മാണ സഹായം എന്നിവ വിതരണം ചെയ്തു.