പത്തനംതിട്ട: ജില്ലയുടെ ശില്പി മുൻ എം.എൽ.എ കെ.കെ.നായരുടെ ഏഴാം ചരമ വാർഷികം കെ.കെ.നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.പുതിയ സ്വകാര്യ ബസ് സ്റ്റാന്റിനു മുൻവശത്തുള്ള കെ.കെ.നായർ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.നഗരസഭാദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ സെക്രട്ടറി കൃഷ്ണകുമാർ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭാദ്ധ്യക്ഷരായ പി.മോഹൻ രാജ്,അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.സക്കീർ ഹുസൈൻ, കെ.അനിൽ കുമാർ, ദിനേശ് നായർ,സലിം പി.ചാക്കോ,ഷബീർ അഹമ്മദ്,അജയൻ വെട്ടിപ്പുറം എന്നിവർ പ്രസംഗിച്ചു.