pipe1

ഇലന്തൂർ: നാല് ദിവസം മുൻപ് പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ നെടുവേലിമുക്ക് - ഒാമല്ലൂർ റോഡിൽ വീണ്ടും പൈപ്പ് പൊട്ടി. കഴിഞ്ഞ നാലിന് അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്തു തന്നെയാണ് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടിയത്. അടുത്തിടെ ടാർ ചെയ്ത റോഡാണിത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെളളം മുകളിലേക്ക് ഒഴുകി ടാറിംഗ് ഇളികിയിരുന്നു. ദിവസങ്ങളോളം ഇങ്ങനെ കിടന്ന റോഡിൽ കഴിഞ്ഞ ദിവസമാണ് വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയത്.ഇൗ ഭാഗത്തെ കുഴി നികത്തിയിട്ട് പോയ ശേഷം ടാർ ചെയ്തിരുന്നില്ല.ഇന്നലെ വെളളം തുറന്ന് വിട്ടപ്പോൾ വീണ്ടും പൈപ്പ് പൊട്ടി പുറത്തേക്കൊഴുകിയതോടെ വലിയ ചെളിക്കുഴി രൂപപ്പെട്ടിട്ടുണ്ട്. ബസുകൾ അടക്കം വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ കുഴി അപകട ഭീഷണിയാണ്.