കോന്നി: അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരി ഇന്ന് ഉച്ചയ്ക്ക് 12വരെ ഉണ്ടാകുകയുള്ളു എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രളയത്തിൽ റാന്നി, തിരുവല്ല മേഖലയിൽ കുട്ടവഞ്ചിയിലൂടെ രക്ഷാപ്രവർത്തനം നടത്തിയ തുഴച്ചിലുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഡ്വ.കെ.രാജു ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കേണ്ടതിനാലാണ് ഇന്നത്തെ കുട്ടവഞ്ചി സവാരി 12വരെയാക്കിയത്. കരിപ്പാൻതോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സമയത്തിന് മാറ്റമുണ്ടാകില്ല. ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്.