അടൂർ : നിയോജക മണ്ഡലത്തിൽ പുതിയ ഒൻപത് പദ്ധതികൾക്കായി 39 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. കഴിഞ്ഞ വർഷം ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടും പൂർത്തിയാക്കാനോ തുടങ്ങാനോ കഴിയാത്ത പ്രധാന പദ്ധതികൾ പ്രധാന്യം നൽകി തുടങ്ങുന്നതിന് പുതിയ ബഡ്ജറ്റിൽ വീണ്ടും ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് അടൂർ ഫയർ സ്റ്റേഷൻ കെട്ടിടം, റവന്യൂ കോംപ്ളക്സ് ഉൾപ്പെടെയുള്ള പദ്ധതികൾ ഇക്കുറിയും ബഡ്ജറ്റിൽ ആവർത്തിച്ച് ഉൾപ്പെടുത്തിയതോടെ ആകെ 54 കോടിയുടെ പദ്ധതികൾ അടൂരിലായി.

പുതിയ ബഡ്ജറ്റ് നിർദ്ദേശങ്ങൾ:

താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം : 8 കോടി.

കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഒാവർ ബ്രിഡ്ജ് : 5.50 കോടി

കുരമ്പാല - പൂഴിക്കാട് - മുട്ടർ - വലക്കടവ് റോഡ് : 5 കോടി.

അടൂർ - മണ്ണടി റോഡ് വീതികൂട്ടി നവീകരണം :4.50 കോടി

പുതിയകാവിൽ ചിറ ടൂറിസം പദ്ധതിക്ക് - 5 കോടി

പന്തളം ചിറമുടി ടൂറിസം പദ്ധതിക്ക് : 3 കോടി.

ഏനാത്ത് പെട്രോൾ പമ്പ് - മണ്ണടി മുടിപ്പുര റോഡ് : 1 കോടി.

ആവർത്തിച്ച് ഉൾപ്പെടുത്തിയ പദ്ധതികൾ:

അടൂർ പി.ഡബ്ളിയു. ഡി കോംപ്ളക്സ് : 3കോടി

അടൂർ സാംസ്കാരിക നിലയം : 5കോടി.

പന്തളം സബ് രജിസ്ട്രാർ ഒാഫീസ് : 2 കോടി.

അടൂർ റവന്യൂ കോംപ്ളക്സ് : 2കോടി

മണ്ണടി വേലുത്തമ്പി ദളവാമ്യൂസിയം : 2കോടി.

അടൂർ യു.ഐ.ടിക്ക് പുതിയ കെട്ടിടം : 2കോടി.

പന്തളം എ. ഇ. ഒ ഒാഫീസ് : 1കോടി

അടൂർ ഫയർസ്റ്റേഷൻ കെട്ടിടം : 5കോടി.

.