ചെങ്ങന്നൂർ: പട്ടികജാതി കുടുംബങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ചെങ്ങന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ആഫീസ് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് പഠനമുറി നിർമ്മിച്ചു നൽകുന്നത്. ചെറിയനാട് പഞ്ചായത്തിൽ ഉൾപ്പെട്ടവർക്ക് മാത്രം അപേക്ഷ അയയ്ക്കാം. അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രു. 18നു മുമ്പായി അപേക്ഷ ചെങ്ങന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കേണ്ടതാണ്.