മലയാലപ്പുഴ: പത്തിശേരി ​ മലയാലപ്പുഴ റോഡ് തകർന്ന് യോഗ്യമല്ലാതായിട്ട് നാളുകളേറെയായി.ചീങ്കൽത്തടം,പത്തരപ്പടി,കാറ്റാടി,പത്തിശേരി ഭാഗത്തുളള ജനങ്ങൾക്ക് മലയാലപ്പുഴയിലേക്കും,പത്തനംതിട്ടയിലേക്കും പോകാനുള്ള ഇതുവഴി പത്തനംതിട്ട വടശേരിക്കര റൂട്ടിൽ ഒരു കെ.എസ്. ആർ.ടി.സി. ബസ് സർവീസ് നടത്തുന്നുണ്ട്.റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ വിളിച്ചാൽ വരാൻ മടിക്കുന്നു.മലയാലപ്പുഴയിൽ നിന്ന് കോഴികുന്നം വരെയുള്ള ഭാഗങ്ങൾ പൂർണമായും തകർന്നിരിക്കുകയാണ്.മലയാലപ്പുഴ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ശ്രീകണ്‌ഠേശ്വരി മൂർത്തികാവിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്. റോഡിന്റെ ദുരവസ്ഥ കാരണം നിറുത്തിയ കെ.എസ്.ആർ.ടി.സി.ബസ് സർവീസ് നാട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് പുന:രാരംഭിച്ചത്.