ചെങ്ങന്നൂർ: വെൺമണി - മാമ്പ്രപ്പാടത്ത് നടന്ന കൊയ്ത്തുത്സവം കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ അദ്ധ്യക്ഷത വഹിച്ചു. വെണ്മണി,ആല,ചെറിയനാട് പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന നൂറ് ഏക്കറോളം വരുന്ന പാടത്ത് ' ഉമ' നെല്ലിനമാണ് കൃഷി ചെയ്യുന്നത്.ചടങ്ങിൽ പാടശേഖര സമിതി സെക്രട്ടറി രമേശ് ആറ്റുവെളുമ്പിൽ സ്വാഗതം പറഞ്ഞു. തുടർന്ന് സംസ്ഥാന അവാർഡ് ജേതാക്കളായ കൃഷി ഓഫീസർ അനിൽ കുമാർ,കൃഷി അസിസ്റ്റന്റ് റെനി തോമസ്,ഗ്രാമശ്രീ ക്ലസ്റ്റർ ഭാരവാഹികൾ തുടങ്ങിയവരെ ആദരിച്ചു.വെൻസെക് ചെയർന്മാൻ കോശി സാമുവേൽ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ശ്യാംകുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ ശ്രീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.