പത്തനംതിട്ട: തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ജില്ലാ മിൽമാ ഗ്രാമോത്സവം ആഘോഷമാക്കി ക്ഷീര കർഷകർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘടനാ പ്രസിഡന്റുമാരായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ മാത്യു ചാമത്തിൽ, എൻ.തമ്പാൻ, പി.ജി ബാബു, എൻ.ബി സത്യൻ, സി.എം തോമസ്, കെ.എൻ ഹരിലാൽ, പി.ആർ കൃഷ്ണൻ നായർ എന്നിവരെ ആദരിച്ചു. മുതിർന്ന ക്ഷീര കർഷകർക്കുള്ള ആദരം തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ്, മുൻ ടി.ആർ.സി.എം.പി.യു ഭരണസമിതി അംഗം എം.ബി സത്യൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ മുണ്ടപ്പള്ളി തോമസ് എന്നിവർ സമർപ്പിച്ചു. ഏറ്റവും ഗുണനിലവാരമുള്ള പാൽ നൽകിയ മല്ലപ്പളളി കൊറ്റംകുടി ക്ഷീരസംഘത്തിനുള്ള പുരസ്‌കാരം ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു സമ്മാനിച്ചു.
ക്ഷീരസംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ശില്പശാലകൾ, സമ്മേളനങ്ങൾ, ഡയറി എക്‌സിബിഷൻ തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. എക്‌സിബിഷനിൽ ക്ഷീര കർഷകർക്ക് ആവശ്യമായ ഉത്പന്നങ്ങൾ ആദായ നിരക്കിൽ ലഭിക്കും.
തിരുവനന്തപുരം ഡയറക്ടർ മാത്യു ചാമത്തിൽ, ടി.ആർ.സി.എം.പി.യു മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സഖറിയ, തിരുവനന്തപുരം ഡയറക്ടർ ലിസി മത്തായി, ടി.ആർ.സി.എം.പി.യു മാനേജർ ജീ ജോർജ്, വെച്ചൂച്ചിറ ആപ്‌കോസ് പ്രസിഡന്റ് സി.കെ തോമസ്, ചെറുകുന്നം ആപ്‌കോസ് പ്രസിഡന്റ് കെ.രവിദേവൻ പിള്ള , മാവര ആപ്‌കോസ് പ്രസിഡന്റ് കെ.കൃഷ്ണപിള്ള, കടിക ആപ്‌കോസ് സെക്രട്ടറി ജോബോയ് ജോസഫ്, കുഴിക്കാല ആപ്‌കോസ് സെക്രട്ടറി മേഴ്‌സി സാമവേൽ, പുറമറ്റം ആപ്‌കോസ് സെക്രട്ടറി ബോബൻ ജോൺ, പത്തനംതിട്ട ഡയറി മാനേജർ സൂസൻ തോമസ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ ജോൺ ജേക്കബ് വള്ളക്കാലിൽ, പി ആന്റ് ഐ പത്തനംതിട്ട ഡയറി അസി. മാനേജർ ഡോ. എ.ഷിറാസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 11.15ന് സമാപനസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.