ചെങ്ങന്നൂർ: കൊഴുവല്ലൂർ പാറച്ചന്തയ്ക്ക് സമീപം പ്രവർത്തിക്കുന്ന തീപ്പെട്ടിക്കൊള്ളി നിർമ്മാണ ഫാക്ടറിയ്ക്ക് ഇന്നലെ പുലർച്ചെ 2.30ന് തീപിടിച്ചു.ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, അടൂർ തുടങ്ങിയ ഫയർസ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ എത്തി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി.ആളപായമില്ല.