പത്തനംതിട്ട: ജില്ലയുടെ ശില്പിയും മുൻ എംഎൽഎ യുമായ കെ.കെ.നായരുടെ ഏഴാം ചരമ വാർഷികം കെ.കെ.നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള കെ.കെ.നായർ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. നഗരസഭാ അദ്ധ്യക്ഷ റോസിലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു . ഫൗണ്ടേഷൻ സെക്രട്ടറി കൃഷ്ണകുമാർ കുളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാദ്ധ്യക്ഷരായ പി.മോഹൻരാജ്, അഡ്വ . എ .സുരേഷ് കുമാർ,അഡ്വ സക്കീർ ഹുസൈൻ , കെ.അനിൽ കുമാർ, ദിനേശ് നായർ ,സലിം പി ചാക്കോ, ഷബീർ അഹമ്മദ് , അജയൻ വെട്ടിപ്പുറം എന്നിവർ പ്രസംഗിച്ചു .