പത്ത​നം​തിട്ട : കേരള ചേര​മർ സംഘം ജില്ലാ കമ്മി​റ്റി​യുടെ ആഭി​മു​ഖ്യ​ത്തിൽ 9ന് കുലഗുരു പാമ്പാടി എൻ. ജോൺ ജോസ​ഫിന്റെ 133​-ാ​മത് ജന്മ​ദി​നവും, കറു​മ്പൻ ദൈവ​ത്താന്റെ 146​-ാം ജന്മ​ദി​നവും ആഘോ​ഷി​ക്കു​ന്നു.. ആന്റോ ആന്റണി എം.പി ഉദ്ഘാ​ടനം ചെയ്യും. ഉച്ച​യ്​ക്കു​ശേഷം നട​ക്കുന്ന മഹിളാ സമ്മേ​ളനം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാ​ടനം ചെയ്യും. സംസ്ഥാന പ്രസി​ഡന്റ് എബി ആർ. നിലം​പേ​​രൂർ, ജന​റൽ സെക്ര​ട്ടറി ഐ.​ആർ. സദാ​ന​ന്ദൻ, പി.​കെ. ബിജു, പി.​ഡി. രാജൻ, സുശീല സന്തോ​ഷ്, വി.​കെ. സുനിൽ, റ്റി.​ബി. പുഷാ​പാ​ക​രൻ, സുശീല രാഘ​വൻ, വത്സമ്മ കുട്ട​പ്പൻ, സി.​എ​സ്. രാജേ​ഷ്, പി.​കെ. സുധീ​ഷ്‌കു​മാർ, ബാബു തോമസ് തുട​ങ്ങിയവർ പങ്കെടുക്കും.