റാന്നി: സംസ്ഥാന ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷനിൽ അംഗീകാരം ലഭിച്ച പ്രവൃത്തികൾ. ഓരോപ്രവർത്തിയും പരിശോധിച്ച് ഡി.പി.ആർ തയ്യാറാക്കുന്ന മുറയ്‌ക്കേ ഭരണാനുമതി ലഭിക്കുകയുള്ളു.
1. റാന്നി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, 2. മാടമൺ പാലം, 3.റാന്നി മിനി സിവിൽ സ്റ്റേഷൻ, 4. മണിയാർ പാലം , 5.മാടത്തരുവി ടൂറിസം, 6. അടിച്ചിപ്പുഴ ഓഡിറ്റോറിയം, 7. പെരുന്നാട് മിനി സിവിൽ സ്റ്റേഷൻ, 8. അയിരൂർ ഐ.എച്ച്.ആർ.ഡി കോളേജ്, 9.കോട്ടങ്ങൾ പുത്തൂർപടി പാലം, 10. വലയത്തല പാലം, 11. കിസുമം പാലം, 12. അരയാഞ്ഞിലി മണ്ണ് ,മുക്കം , കുരുമ്പൻ മൂഴി, ഏഞ്ചൽവാലി കോസ് വേകൾക്ക് പകരം പാലം, 13. അയിരൂർ ഗവ എച്ച്.എസ്.എസ് കെട്ടിടം, 14. കടുമീൻചിറ ഗവ.എച്ച്.എസ്.എസ് കെട്ടിടം, 15.ഓട്ടിസം സെന്റർ , 16. അയിരൂർ പേഴുംപാറ ,ജണ്ടായിക്കൽ, ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ സ്റ്റേഡിയം നിർമ്മാണം. 17. അങ്ങാടി ആയുർവേദ ആശുപത്രി കെട്ടിടം, 18. പഴവങ്ങാടി കാർഷിക വിപണന കേന്ദ്രം , 19. ഇട്ടിയപ്പാറയിൽ ഫ്‌ളൈഓവർ ഉൾപ്പെടെ ടൗൺ റോഡ് വികസനം.