ചിറ്റാർ : മാടമൺ ശ്രീ നാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഇന്നലെ ചിറ്റാറിൽ എത്തി.ചിറ്റാർ 1182-ാം എസ്.എൻ.ഡി.പി.ശാഖയുടെ നേതൃത്വത്തിൽ ശാഖായോഗം പ്രസിഡന്റ് ആർ.ജയപ്രകാശ്, സെക്രട്ടറി ടി.കെ.ഗോപിനാഥൻ,വനിതാ സംഘം ഭാരവാഹികൾ,യൂത്ത് മൂവ്‌മെന്റ്, ബാലജനസംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.