ചെറിയനാട്: ഭരണ പ്രതിപക്ഷ അംഗങ്ങൾ അറിയാതെ പ്രളയ ദുരിതാശ്വാസ ഫണ്ട് പഞ്ചായത്ത് ഡി.പി.സി യിൽ നിന്നും അനുമതി വാങ്ങി റോഡ് വികസനത്തിന് ചെലവഴിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ചു. പഞ്ചായത്തിലെ ഒന്നാം വാർഡിനെ അവഗണിക്കുന്നതും 'വൃദ്ധർക്ക് കട്ടിൽ' എന്ന പ്രൊജക്ടിൽ വാങ്ങിയ സാധനങ്ങൾ ഉപഭോക്താക്കൾക്ക് കൊടുക്കുവാൻ സാധിക്കാത്തതും അങ്കണവാടിക്കുള്ള മേശ,കസേര,പാത്രം എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാത്തതിലും അഗതി,ആശ്രയ ഗുണഭോക്താക്കൾക്കായി ഭക്ഷ്യസാധനങ്ങൾ കൊടുക്കുന്നതിലും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. പ്രസിഡന്റിന്റെ ധാർഷ്ട്യത്തോടുള്ള നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ കമ്മിറ്റി ബഹിഷ്‌കരിച്ചു.