പത്തനംതിട്ട : സംസ്ഥാന ബഡ്ജറ്റ് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാർക്ക് കിട്ടേണ്ട കുടിശികയായ 12 ശതമാനം ക്ഷാമബത്ത (3 ഗഡു) 2019 ജൂലൈ മാസം മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം, പെൻഷൻ പ്രായം എന്നിവയെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശിക്കാത്തത് ജീവനക്കാരെ സർക്കാർ വഞ്ചിച്ചതിന് തുല്യമാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. വിവിധ താലൂക്ക്‌ കേന്ദ്രങ്ങ ളിൽ അസോസിയേഷൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പത്തനംതിട്ടയിൽ നടത്തിയ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്. വിനോദ്കുമാറും അടൂരിൽ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്‌ജോർജ്ജ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.അജയ്, എം.വി.തുളസിരാധ, ജില്ലാ ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റിയംഗം ബി.പ്രശാന്ത്കുമാർ, ജില്ലാ ഭാരവാഹി കളായ ബി.മോഹനൻ, പി.എസ്. മനോജ്കുമാർ, എസ്.കെ.സുനി ൽകുമാർ, ഡി.ഗീത, ദിലീപ്ഖാൻ, ഉല്ലാസ്‌കുമാർ, പിക്കു വി.സൈമൺ, ആർ.പ്രസാദ്, സഹീർ, മൻസൂർ എന്നിവർ പ്രസംഗിച്ചു.