പന്തളം : വിവരാവകാശ നിയമത്തെ സംരക്ഷിക്കുക. വിവരാവകാശ പ്രവർത്തകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.റ്റി.ഐ. കേരള ഫെഡറേഷൻ പന്തളം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന സമിതിയംഗം പി.കെ. ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. എം.എ ബഷീർ അദ്ധ്യക്ഷത വഹിച്ചു . കെ. കലാസനൻ പിള്ള, റ്റി.വി. മാത്യു, നഗരസഭാ കൗൺസിലർ എൻ, ജി.സുരേന്ദ്രൻ , ജി.ശിവൻപിള്ള , ജോൺസൺ, ബിനു. ചന്ദ്രൻപി ള്ള എന്നിവർ പ്രസംഗിച്ചു.